കോൺഗ്രസ് നിയമസഭാ മാർച്ച് നാളെ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തികാധികാരങ്ങള്‍  കവര്‍ന്നെടുക്കുവാനും പദ്ധതി ഫലത്തില്‍ വെട്ടിക്കുറക്കുവാനും ഈ വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കാനും പിണറായി സർക്കാർ ശ്രമിക്കുകയെന്നാരോപിച്ച് കോൺഗ്രസ് നാളെ നിയമസഭാ മാർച്ച് നടത്തും. 

നിയമസഭാ മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മാര്‍ച്ചില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ പങ്കെടുക്കും. 

രണ്ടാം ഘട്ടമായി ത്രിതലപഞ്ചാത്തുകളിലും നഗരസഭകളിലും പ്രധാന കേന്ദ്രങ്ങളില്‍ ജൂലൈ 10-ാം തീയതി പ്രതിഷേധ ധര്‍ണ്ണ നടത്തുവാൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് പ്രവർത്തകരെ  ആഹ്വാനം ചെയ്തു.