സമരം നടത്തുന്നത് മുന്‍ കെ.എസ്.യുക്കാര്‍, കോളേജ്‌ മ്യൂസിയമാക്കണമെന്നുള്ള ആവശ്യം നടക്കില്ല: കോടിയേരി

തി​രു​വ​ന​ന്ത​പു​രം:  യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ കെ.എസ്.യു നടത്തുന്ന സമരരത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരം നടത്തുന്നത് മുന്‍ കെ.എസ്.യുക്കാരാണ്. സെക്രട്ടറിയേറ്റിനുള്ളില്‍ കടന്നത് അഭിഭാഷക. കോളജ് അടച്ചുപൂട്ടി മ്യൂസിയമാക്കണമെന്നുള്ള ആവശ്യം നടക്കില്ല. അഭിമന്യു വധത്തിന്‍റെ പേരില്‍ മഹാരാജാസ് അടച്ചുപൂട്ടി വാഴ വച്ചോ യെന്നും കോടിയേരി ചോദിച്ചു. 

അതിനിടെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് തുറന്നു. വിദ്യാര്‍ഥികളും അധ്യാപകരും  കോളജിലെത്തി. കര്‍ശന സുരക്ഷാ പരിശോധനകള്‍ക്കുശേഷമാണ് ഇവരെ കോളജിനുള്ളില്‍ കടത്തിവിട്ടത്. വിദ്യാർഥികളേയും അധ്യാപകരേയും  തിരിച്ചറിയൽ കാർഡ് പരിശോധിച്ചാണ് കോളജിലെക്ക് പ്രവേശിപ്പിക്കുന്നത്. 

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ കെഎസ്‌യു യൂണിറ്റ് രൂപീകരിച്ചു . 18 ​വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് കെഎസ്‌യു ​യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ യൂ​ണി​റ്റ് രൂ​പീ​ക​രി​ക്കു​ന്ന​ത്. കെഎസ്‌യു​വി​ന്‍റെ സ​മ​ര​പ്പ​ന്ത​ലി​ലാ​ണ് യൂ​ണി​റ്റ് പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. അ​മ​ല്‍ ച​ന്ദ്ര​യാ​ണ് പ്ര​സി​ഡ​ന്‍റ്. ആ​ര്യ എ​സ്. നാ​യ​രെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.