കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഫിഷറീസ് മന്ത്രാലയം യാഥാര്‍ഥ്യമാക്കുമെന്ന് രാഹുല്‍ ഗാന്ധി

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കും . രാജ്യത്തിന്റെ സേവനത്തിനായി മത്സ്യത്തൊഴിലാളികള്‍ എപ്പോഴുമുണ്ടെങ്കിലും അവര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം യാഥാര്‍ഥ്യമാക്കുമെന്ന് രാഹുല്‍ ഗാന്ധി. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കും . രാജ്യത്തിന്റെ സേവനത്തിനായി മത്സ്യത്തൊഴിലാളികള്‍ എപ്പോഴുമുണ്ടെങ്കിലും അവര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല.

വന്‍കിടക്കാരെ മാത്രമാണ് മോദി സഹായിക്കുന്നത് .നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും കടം എഴുതി തള്ളാമെങ്കില്‍ കര്‍ഷകരുടെയും മത്സ്യ തൊഴിലാളികളുടെയും കടം എഴുതി തള്ളാമെന്നും രാഹുല്‍ പറഞ്ഞു. തൃശൂര്‍ തൃപ്രയാറില്‍ ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കരളം തമിഴ്‌നാട് ഗോവആന്ധ്ര തെലുങ്കാന തുടങ്ങി വിവിധ സംസ്ഥാനഡങ്ങളില്‍ നിന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ എത്തിച്ചേര്‍ന്നു. 543 ഫിഷര്‍മെന്‍ പാര്‍ലമെന്റ് അംഗങ്ങളും 100 സൗഹൃദ പ്രതിനിധികളും 2500 സന്ദര്‍ശകരും പരിപാടിയുടെ ഭാഗമായി.