കോട്ടയത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

കോട്ടയം: വയലായില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേ കൂടല്ലൂര്‍ സ്വദേശി സിനോജ് (45), ഭാര്യ നിഷ (35), മക്കളായ സൂര്യ തേജസ് (12), ശിവ തേജസ് (7) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.

ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.