കോട്ടയം സീറ്റ് തര്‍ക്കത്തില്‍ നാളെ തീരുമാനമുണ്ടാകുമെന്ന് പി.ജെ ജോസഫ്

കോട്ടയം: കോട്ടയം സീറ്റ് സംബന്ധിച്ച തര്‍ക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാളെ തീരുമാനമറിയിക്കുമെന്ന് പി.ജെ ജോസഫ്. യു.ഡി.എഫുമായുള്ള ചര്‍ച്ചയില്‍ പല നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഇപ്പോഴും ശുഭാപ്തി വിശ്വാസമുണ്ടെന്നും ജോസഫ് തൊടുപുഴയില്‍ പറഞ്ഞു.

എന്നാല്‍ കോട്ടയം സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് മാണി വിഭാഗം. സീറ്റ് വെച്ചു മാറില്ല. കേരള കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കോട്ടയം പിടിച്ചെടുക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നു. ഇതിന് പി.ജെ ജോസഫിനെ ഇവര്‍ ഉപയോഗിക്കുകയാണ്. ഹൈക്കമാന്‍ഡിലെ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും മാണി വിഭാഗം നേതാക്കള്‍ അറിയിച്ചു.