കോക്കനട്ട് കുക്കീസ്‌

ഫാസില മുസ്തഫ

ചേരുവകൾ

1.ഡെസിക്കേറ്റഡ് കോക്കനട്ട് -3/4കപ്പ്‌

2.മൈദ -1കപ്പ്

3.ബട്ടർ -50 ഗ്രാം

4.പഞ്ചസാര പൊടിച്ചത് -1/2കപ്പ്

5.ബേക്കിംഗ് പൗഡർ -1/2ടീസ്പൂൺ

6.വാനില എസ്സെൻസ് -1/2ടീസ്പൂൺ

7.പാൽ -3,4ടീസ്പൂൺ

8.ഉപ്പ്- ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ബട്ടറും പഞ്ചസാരയും ഒരു വിസ്‌ക് വെച്ച് നല്ലോണം മിക്സ്‌ ചെയ്തു ക്രീമി ആക്കുക ഇതിലേക്ക് വാനില എസ്സെൻസ് മൈദ, ഡെസിക്കേറ്റഡ് കോക്കനട്ട് ബേക്കിംഗ്, പൗഡർ, ഉപ്പ് എന്നിവ ചേർത്ത് കൈ കൊണ്ട് മിക്സ്‌ ചെയ്യുക. ഇതിലേക്ക് ഓരോ ടീസ്പൂൺ വീതം പാൽ ഒഴിച്ചു മിക്സ്‌ ചെയ്തു കുഴച്ചെടുക്കുക. പിന്നെ ഇത് ചെറിയ ബോൾസ് ആക്കി ഒന്ന് അമർത്തി മേലെ ഭാഗം ഡെസിക്കേറ്റഡ് കോകോനട്ടിൽ മുക്കി ബേക്കിംഗ് ട്രേയിൽ നിരത്തുക. അതിനുശേഷം പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 160ഡിഗ്രിയിൽ 25മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. തണുത്തതിന് ശേഷം സെർവ് ചെയ്യാം.