കൊ​ല്ല​ത്ത് വോ​ട്ടി​നു കാ​ശ്: പ്രേ​മ​ച​ന്ദ്ര​ന്‍റെ ആ​രോ​പ​ണം ത​ള്ളി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍

കൊ​ല്ലം: പ​ണം ന​ല്‍​കി വോ​ട്ടു​നേ​ടാ​ന്‍ ശ്ര​മി​ക്കു​ന്നെ​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ ആ​രോ​പ​ണം ത​ള്ളി കൊ​ല്ല​ത്തെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. 

പ്രേ​മ​ച​ന്ദ്ര​ന്‍റെ ആ​രോ​പ​ണം നു​ണ​യാ​ണെ​ന്നും യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലും പ്രേ​മ​ച​ന്ദ്ര​ന്‍റെ ആ​രോ​പ​ണം വി​ശ്വ​സി​ക്കി​ല്ലെ​ന്നും ബാ​ല​ഗോ​പാ​ല്‍ പ​റ​ഞ്ഞു. പ​രാ​ജ​യ​ഭീ​തി​യി​ലാ​ണ് പ്രേ​മ​ച​ന്ദ്ര​ന്‍ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. വോ​ട്ടെ​ടു​പ്പാ​കു​ന്പോ​ള്‍ ഇ​തി​ലും വ​ലി​യ ആ​രോ​പ​ണ​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ബാ​ല​ഗോ​പാ​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. കൊ​ല്ല​ത്ത് എ​ല്‍​ഡി​എ​ഫ് പ​ണം ന​ല്‍​കി വോ​ട്ടു​നേ​ടാ​ന്‍ ശ്ര​മി​ക്കു​ന്നെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കാ​ഷ് ഫോ​ര്‍ വോ​ട്ട് എ​ന്ന കാ​ന്പ​യ്നാ​ണ് കൊ​ല്ല​ത്ത് എ​ല്‍​ഡി​എ​ഫ് ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

നേ​ര​ത്തെ ഡി​വൈ​എ​ഫ്‌ഐ ആ​ശു​പ​ത്രി​ക​ളി​ല്‍ ന​ട​ത്തു​ന്ന പൊ​തി​ച്ചോ​ര്‍ വി​ത​ര​ണം തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു വ​രെ നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് പ്രേ​മ​ച​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.