കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഒരു പാനീയം

കൊളസ്‌ട്രോള്‍ ഉണ്ടെന്നറിഞ്ഞാല്‍ ആളുകള്‍ക്ക് ആഹാരം കഴിക്കാന്‍ വലിയ ടെന്‍ഷനാണ്. എന്ത് ആഹാരം കഴിക്കാം? എന്ത് കഴിക്കാന്‍ പാടില്ല.. അങ്ങനെ പലതരം ചോദ്യങ്ങള്‍. എന്നാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനായുള്ള ചില ആഹാരപാനീയങ്ങള്‍ വീട്ടില്‍ തന്നെയുണ്ടാക്കാം.

ആവശ്യമായ സാധനങ്ങള്‍

ബീറ്റ്‌റൂട്ട്- 100 ഗ്രാം
ഇഞ്ചി-ചെറിയ കഷ്ണം
ചുവന്നുള്ളി-4 അല്ലി
വെളുത്തുള്ളി-രണ്ട് അല്ലി
മല്ലിയില-ഒരുപിടി
നാരങ്ങ-പകുതി
ആപ്പിള്‍ സിഡര്‍ വിനീഗര്‍-ഒരു ടീസ്പൂണ്‍
കുടമ്പുളി-ചെറിയ കഷ്ണം
തേന്‍-ആവശ്യമെങ്കില്‍ ചേര്‍ക്കാം

ഇവയെല്ലാം ഒരു കപ്പ് വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് അരിച്ചെടുത്ത് കുടിക്കാം. വൃക്ക സംബന്ധമായ രോഗമുള്ളവര്‍ ഇത് കുടിക്കരുത്.