കൊളസ്‌ട്രോള്‍ കൂടുമെന്ന് പേടിക്കേണ്ട; മുട്ട ആരോഗ്യത്തിന് ഉത്തമം

ആരോഗ്യത്തിന് ഏറെ നല്ല ഭക്ഷണമാണ് മുട്ട. എന്നാല്‍ സ്ഥിരമായി മുട്ട കഴിക്കുന്നതിലൂടെ കൊളസ്‌ട്രോള്‍ വര്‍ധിക്കുമെന്നും ഇതിലൂടെ ആരോഗ്യം നഷ്ടമാകുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ദിവസവും മൂന്ന് മുട്ട വരെ കഴിക്കാമെന്ന് പഠനം പറയുന്നു.

പ്രോട്ടീനിന്റെയും ക്യാല്‍സത്തിന്റെയും മികച്ച സ്രോതസ്സാണ് മുട്ട. മുട്ടയിലെ മഞ്ഞയിലാണ് 90 ശതമാനം ക്യാല്‍സവും അയണുമുള്ളത്. മുട്ടവെള്ളയില്‍ പകുതിയോളം പ്രോട്ടീനും ഉണ്ട്. അതുകൊണ്ട് മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമോ എന്ന ഭയം വേണ്ട.

പ്രാതലിന് മുട്ട കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം നല്‍കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് മുട്ട. ദിവസവും മൂന്ന് മുട്ട കഴിക്കുന്നത് കാഴ്ചയെ മെച്ചപ്പെടുത്തുകയും തിമിര സാധ്യത 20 ശതമാനം കുറയ്ക്കുകയും ചെയ്യും. അതുപോലെ മുടി, നഖം എന്നിവയുടെ ആരോഗ്യത്തിനും ദിവസവും മുട്ട കഴിക്കുന്നത് ഏറെ നല്ലതാണ്. കൂടാതെ ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.