കൊളംബോ വിമാനത്താവളത്തിന് സമീപത്ത് ബോംബ് കണ്ടെത്തി,​ സംഭവവുമായി ബന്ധപ്പെട്ട് 24പേര്‍ അറസ്റ്റ‌ി‌ല്‍

കൊളംബോ: ഈസ്റ്ര‌‌‌ര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്ബരകള്‍ക്ക് പിന്നാലെ തലസ്ഥാനമായ കൊളംബോയിലെ വിമാനത്താവളത്തിന് സമീപത്തു നിന്ന് പൈപ്പ് ബോംബ് കണ്ടെത്തി. വിമാനത്താവളത്തിന്റെ പ്രധാന ടെര്‍മിനലിലേക്കുള്ള വഴിയില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. ശ്രീലങ്കന്‍ വ്യോമസേന ബോംബ് നിര്‍വീര്യമാക്കിയെന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 24പേരെ പൊലീസ് അറസ്റ്റ്‌ ചെയ്തു.


ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ മൂന്നു ക്രിസ്ത്യന്‍ പള്ളികള്‍ ഉള്‍പ്പെടെ എട്ടിടങ്ങളിലുണ്ടായ സ്‌ഫോടന പരമ്ബരയില്‍ 290പേരാണ് കൊല്ലപ്പെട്ടത. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുപ്പത്തഞ്ച് വിദേശികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഒരു മലയാളി ഉള്‍പ്പെടെ നാല് ഇന്ത്യക്കാരുണ്ട്. കാസര്‍കോട് സ്വദേശിനിയായ റസീന, ലക്ഷ്മി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ചത്. സ്ഫോടനത്തില്‍ മരണസംഖ്യ ഉയരുകയാണ്.

കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി, പടിഞ്ഞാറന്‍ തീര നഗരമായ നെഗംബോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി,കിഴക്കന്‍ നഗരമായ ബട്ടിക്കലോവയിലെ സെന്റ് മിഖായേല്‍ ക്രിസ്ത്യന്‍ പള്ളി, കൊളംബോയിലെ ആഡംഹര ഹോട്ടലുകളായ ഷാന്‍ഗ്രി ലാ, സിനമണ്‍ ഗ്രാന്‍ഡ്, കിങ്‌സ് ബെറി എന്നിവിടങ്ങളിലും കൊളംബോയിലെ ദേഹിവലെയിലെ പ്രശസ്തമായ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലും തെമെട്ടകോടെ ജില്ലയിലെ ഗോഡെവട്ടയിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. പ്രാദേശിക സമയം 8.45 ഓടെയായിരുന്നു ആദ്യ സ്‌ഫോടനങ്ങളുണ്ടായത്. എട്ട് സ്‌ഫോടനങ്ങളില്‍ രണ്ടെണ്ണം നടത്തിയത് ചാവേറുകളാണെന്നാണ് പ്രാഥമിക നിഗമനം.