കൊളംബോയിൽ വീണ്ടും സ്ഫോടനം;രണ്ടുപേർ മരിച്ചതായി റിപ്പോര്‍ട്ട്

കൊളംബോ : ശ്രീലങ്കയിലെ കൊളംബോയിൽ വീണ്ടും സ്ഫോടനം. ദെഹിവാലയിലാണ് സ്ഫോടനം നടന്നത്. രണ്ടുപേർ മരിച്ചതായി റിപ്പോർട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ രാവിലെയുണ്ടായ സ്ഫോടനത്തിൽ ആകെ  168 പേര്‍ കൊല്ലപ്പെട്ടു. 400 പേര്‍ ആശുപത്രികളിലാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. മരിച്ചവരിൽ മലയാളിയും ഉള്‍പെട്ടിട്ടുണ്ട്.

കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി പി.എസ്.റസീന (58) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനൊപ്പം വിനോദയാത്രയ്ക്കായി കൊളംബോയിലെത്തിയതാണ്. ഷാംഗ്രിലാ ഹോട്ടലിലെ സ്ഫോടനത്തിലാണ് റസീന കൊല്ലപ്പെട്ടത്. പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്.