കൊളംബിയയില്‍ വിമാനം തകര്‍ന്ന് പതിനാല് മരണം

കൊളംബിയ: കൊളംബിയയില്‍ വിമാനം തകര്‍ന്ന് പതിനാല് മരണം. മീറ്റാ പ്രവിശ്യയിലെ സാന്‍ കാര്‍ലോ ഡി ഗ്വാറ മുനിസിപ്പാലിറ്റിയില്‍ രാത്രി ഒന്‍പതരയോടെയാണ് ദുരന്തമുണ്ടായത്. വോപ്പസ് നഗരത്തിലെ മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ ലേസര്‍ ഏറോ എയര്‍ലൈന്‍ വിമാനത്തിലുണ്ടായിരുന്നു.

ആരും രക്ഷപെട്ടില്ലെന്ന് കൊളംബിയന്‍ സിവില്‍ വ്യോമയാന ഏജന്‍സി അറിയിച്ചു. തെക്കന്‍ കൊളംബിയയിലെ സാന്‍ ജോസില്‍ നിന്ന് വിയ്യാവിസെന്‍ഷ്യോ നഗരത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കാരണം വെളിപ്പെടുത്തിയിട്ടില്ല.