കൊല്ലം തീരത്ത് പതയടിഞ്ഞുകൂടിയത് സ്വാഭാവിക പ്രതിഭാസമെന്ന് പഠന റിപ്പോര്‍ട്ട്

കൊല്ലം : കൊല്ലം ജില്ലയിലെ കടല്‍ത്തീരങ്ങളില്‍ പത അടിഞ്ഞുകൂടിയത് സ്വാഭാവിക പ്രതിഭാസമെന്ന് പഠന റിപ്പോര്‍ട്ട്. തിരയ്ക്കൊപ്പം തീരത്ത് അടിഞ്ഞു കൂടുന്ന പതയെപ്പറ്റി ആശങ്ക വേണ്ടെന്നും കേരള യൂണിവെഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷന്‍ സ്റ്റഡീസ് വ്യക്തമാക്കി.

കൊല്ലം ബീച്ച്, മുണ്ടയ്ക്കല്‍, തിരുമുല്ലവാരം എന്നിവിടങ്ങളല്‍ നാലു ദിവസം മുന്‍പ് തിരമാലകള്‍ തീരത്തേക്ക് പതഞ്ഞു കയറിയിരുന്നു. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം കുഫോസില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തി സംപിള്‍ ശേഖരിച്ചു.

ശക്തമായ കാറ്റ്, തിരമാല എന്നിവ കാരണം ജൈവ വസ്തുക്കള്‍ കലങ്ങിയാണ് പതയയുണ്ടായതെന്നാണ് കണ്ടെത്തല്‍.  അമിത അളവില്‍ കടലില്‍ മാലിന്യം കലര്‍ന്നതും പതയ്ക്ക് കാരണമാണ്.