സ്വന്തം റെക്കോര്‍ഡ് തിരുത്തി കാമി ഋത : എവറസ്റ്റ് കീഴടക്കുന്നത് 24 ാം തവണ

കാഠ്മണ്ഡു: തുടര്‍ച്ചയായ രണ്ടാം തവണയും എവറസ്റ്റ് കീഴടക്കി കാമി ഋത ഷര്‍പ്പ .ഏഴി ദിവസങ്ങള്‍ക്കുള്ളിലാണ് നേപ്പാള്‍ സ്വദേശിയായ കാമി നേട്ടം കൈവരിച്ചത്. ഇതോടെ 24ാം തവണയും എവറസ്റ്റ് കയറി സ്വന്തം റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു കാമി. രാവിലെ ആറരമണിയോടെ നേപ്പാളില്‍ നിന്നാണ് കാമി എവറസ്റ്റിനു മുകളില്‍ എത്തിയത്.മെയ് 15 ന് കാമി എവറസ്റ്റില്‍ എത്തിയിരുന്നു.

20വര്‍ഷമായി എവറസ്റ്റ് കയറാനെത്തുന്നവര്‍ക്ക് ഗൈഡായി പ്രവര്‍ത്തിക്കുകയാണ് കാമി.വഴികാട്ടുന്നതിന്റെ ഭാഗമായാണ് ഭൂരിഭാഗം തവണയും കൊടുമുടി കയറിയത്. കാഞ്ചന്‍ ജംഗ, ചൊ ഔയു, ലോട്‌സെ, അന്നപൂര്‍ണ എന്നീ കൊടുമുടികളും കാമി കീഴടക്കിയിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആല്‍പെന്‍ അസെന്റ്‌സ് കമ്പനിയുടെ ഗൈഡാണ് കാമി.