കൈവിരലിന് പരുക്ക്‌; ലോകകപ്പില്‍ നിന്നും ധവാന്‍ പുറത്ത്

ന്യൂ​ഡ​ല്‍​ഹി: ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ  പരുക്കേറ്റതിനെത്തുടര്‍ന്ന് ലോകകപ്പ് ക്രിക്കറ്റില്‍നിന്ന് ഇന്ത്യൻ താരം ശിഖര്‍ ധവാന്‍ പുറത്ത്. കൈവിരലിനാണ് പരുക്ക്. ധവാന് മൂന്നാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് പരുക്കേറ്റത്. 

പ്രാഥമിക ചികില്‍സ നേടിയ ശേഷം ധവാന്‍ ബാറ്റിങ് തുടര്‍ന്നുവെങ്കിലും ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല . ധവാന്റെ സെഞ്ചുറി മികവിലാണ് ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പിച്ചത്. ട്രെന്‍ഡ്ബ്രിഡ്ജില്‍ മറ്റന്നാളാണ് ഇന്ത്യ ന്യൂസിലന്‍ഡ് മല്‍സരം . ധവാന്റെ അഭാവത്തിൽ രോഹിത് ശര്‍മയ്ക്കൊപ്പം കെ.എല്‍.രാഹുല്‍ ഓപ്പണ്‍ ചെയ്യും