കേള്‍വിക്കാര്‍ക്ക് ചുവട് വച്ച് ആടാന്‍, തൈക്കൂടം ബ്രിഡ്ജിന്റെ പുതിയ ഗാനം വിജയ് സേതുപതി പുറത്തിറക്കി

 


തൈക്കൂടം ബ്രിഡ്ജിന്റെ പുതിയ ആല്‍ബത്തിലെ ഗാനം പുറത്തിറങ്ങി. തമിഴ് യുവനടന്‍ വിജയ് സേതുപതിയാണ് ‘സലൈക്കള്‍’ എന്ന ഗാനം പുറത്തിറക്കിയത്. നമഃ എന്നു പേരിട്ടിരിക്കുന്ന ആല്‍ബത്തിലെ ആദ്യ ഗാനത്തിന്റെ വരികള്‍ തമിഴിലാണ്. ഒരിടവേളയ്ക്കു ശേഷമാണ് തൈക്കൂടം ഒരു ഗാനം പുറത്തിറക്കുന്നത്. തൈക്കൂടം ബ്രിഡ്ജിന്റെ സ്ഥിരം ശൈലിയില്‍ തന്നെയാണ് അവര്‍ ഈ പാട്ടും ഒരുക്കിയിരിക്കുന്നത്.

ഗോവിന്ദ് മേനോന്‍, പീതാംബരന്‍ മേനോന്‍, മിഥുന്‍ രാജു തുടങ്ങിയ തൈക്കൂടത്തിലെ പ്രമുഖ കലാകാരന്മാരെല്ലാവരും ഗാനത്തിന്റെ വീഡിയോയില്‍ അണി നിരക്കുന്നുണ്ട്. മായാനദിയിലൂടെ പ്രസിദ്ധയായ നടി ഐശ്വര്യ ലക്ഷ്മിയും പാട്ടിന്റെ വിഡിയോയിലുണ്ട്. കേള്‍വിക്കാര്‍ക്ക് ചുവട് വച്ച് ആടാന്‍ പാകത്തിലാണ് തൈക്കൂടം ഈ പാട്ടും ഒരുക്കിയിരിക്കുന്നത്.