കേരള സര്‍വകലാശാല ആസ്ഥാനത്ത് കെ എസ് യു ഉപരോധം; കെട്ടിടത്തിന് മുകളില്‍ കയറിയും പ്രതിഷേധം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് അക്രമത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആവശ്യപ്പെട്ട് കേരള സര്‍വകലാശാല ആസ്ഥാനത്ത് കെഎസ്‍യുവിന്‍റെ പ്രതിഷേധം.  ഓഫീസിനകത്ത് മുദ്രാവാക്യം വിളിച്ചും സര്‍വ്വകലാശാല കെട്ടിടത്തിന് മുകളിൽ മുകളില്‍ കയറിയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

വൈസ് ചാൻസിലറെ ഉപരോധിക്കാൻ ശ്രമിച്ച കെഎസ്‍യു പ്രവര്‍ത്തകര്‍ പിന്നീട് സര്‍വ്വകലാശാലക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുകയായിരുന്നു.