കേരള പുനര്‍നിര്‍മാണം: അന്താരാഷ്ട്ര ഡെവലപ്പ്‌മെന്റ് പാര്‍ട്ട്‌നേഴ്‌സ് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം പുനര്നിര്മ്മാണത്തിനേറ്റ ഭാഗമായി അന്താരാഷ്ട്ര ഡെവലപ്പ്‌മെന്റ് പാര്‍ട്ട്‌നേഴ്‌സ് കോണ്‍ക്ലേവ് സങ്കടിപ്പിക്കുമെന്നു മുഖ്യമന്ത്രി.പുനര്‍നിര്‍മാണത്തിന് ആവശ്യമായ കൂടുതല്‍ ഫണ്ട് കണ്ടെത്താന്‍ ഡവലപ്മെന്റ് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമെന്ന നിലക്ക് ലോകബാങ്ക് ഇന്ത്യന്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിവിധ ഏജന്‍സികളുടെ ഉദ്യോഗസ്ഥരുമായി സര്‍ക്കാര്‍ സംഘം ചര്‍ച്ച നടത്തിയിട്ടുണ്ട്.


പ്രളയാനന്തര വികസന നിര്‍ദേശങ്ങളും അതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളും ആ യോഗത്തില്‍ ചര്‍ച്ചചെയ്തു.കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകാനിടയുള്ള ആഘാതങ്ങളെ ചെറുക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ തുടങ്ങി വെച്ചിട്ടുള്ളത്. പൂര്‍ണ തോതിലുള്ള ദുരന്തസാധ്യതാ പ്രതിരോധ സംവിധാനം, കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗമായ ആഘാതത്തിന്റെ ലഘൂകരണം, ഇതിലുള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ ശേഷി വര്‍ധിപ്പിക്കല്‍, ഓപ്പണ്‍ ഡാറ്റാ സംവിധാനം എന്നീ നാല് അടിസ്ഥാന ശിലകളിലൂന്നിയാണ് സര്‍ക്കാരിന്റെ പദ്ധതി മുന്നേറുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ വികസന സംഗമത്തില്‍ അവതരിപ്പിച്ച്‌ അതിനാവശ്യമായസാമ്പത്തിക സഹായങ്ങള്‍ നേടിയെടുക്കാനാണ് പരിപാടിയില്‍ ലക്ഷ്യമിടുന്നത്.

വേള്‍ഡ് ബാങ്ക്, ഏഷ്യന്‍ ബാങ്ക്, കെ.ഫ്.ഡബ്‌ള്യൂ, ജെയ്ക്ക, ഫ്രെഞ്ച് ഡവലപ്പ്‌മെന്റ് ഏജന്‍സി, ജര്‍മന്‍ ഡവലപ്‌മെന്റ് ഏജന്‍സി, തുടങ്ങിയ ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും.