കേരള ജലസംഗമം തിരുവനന്തപുരത്ത്

ഹരിത കേരള മിഷന്‍ സംഘടിപ്പിക്കുന്ന കേരള ജലസംഗമം മേയ് 29 മുതല്‍ 31 വരെ തിരുവനന്തപുരത്ത് നടക്കും.കേരളത്തെ ജലസമൃദ്ധിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേരളം നേരിടുന്ന ജലസംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയാണ് ‘ജലസംഗമം 2019’ ലൂടെ
ലക്ഷ്യമിടുന്നത്.വെള്ളപ്പൊക്കത്തിനു ശേഷവും കേരളം കടുത്ത വരള്‍ച്ചയെ നേരിടുകയാണ് എന്നത് ആശങ്കാ ജനകമാണ്. വരുന്ന മാസങ്ങളില്‍ ജലദൗര്‍ലഭ്യം കൂടുതല്‍ വഷളായേക്കും ശരിയായി പദ്ധതിയിട്ടിട്ടില്ലെങ്കില്‍, വലിയൊരു ജലക്ഷാമത്തിലേക്ക് കേരളം ചെന്നെത്തിപ്പെടും. പ്രാദേശിക ജലസ്രോതസ്സുകളുടെ പുനരുജ്ജീവനവും നദി ശൃംഖലയുടെ പുനരുദ്ധാരണവുമാണ് ഇതില്‍ നിന്നും രക്ഷനേടാനുള്ള പ്രധാന ഉപായം. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ നിരവധി വിജയകരമായ മോഡലുകള്‍ രാജ്യത്തുടനീളവും, സംസ്ഥാനത്തിനകത്തും നടന്നിട്ടുണ്ട്. ഇത്തരം മോഡലുകള്‍ പ്രദര്‍ശിപ്പിക്കുകയും വെല്ലുവിളികള്‍ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയുമാണ് ‘ജലസംഗമം 2019’ ന്റെ പ്രധാന ഉദ്ദേശം. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരും അക്കാദമിഷ്യന്മാരും പരിപാടിയുടെ ഭാഗമാകും. രജിസ്‌ട്രേഷനായി
http://haritham.kerala.gov.in/ എന്ന സൈറ്റ് സന്ദര്‍ശിക്കുക.