കേരള കോണ്‍ഗ്രസ് കോട്ടയത്ത് തന്നെ മത്സരിക്കും; പി.ജെ.ജോസഫ് താല്‍പര്യം പ്രകടിപ്പിച്ചുവെന്ന്‌ സി.എഫ്.തോമസ്

കോട്ടയം: കേരള കോണ്‍ഗ്രസ് കോട്ടയത്ത് തന്നെ മല്‍സരിക്കും. ഒരു സീറ്റ് മാത്രമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം പാര്‍ട്ടി അംഗീകരിച്ചു. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് സി.എഫ്.തോമസ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാര്‍ഥിയാരെന്ന തീരുമാനം സ്റ്റിയറിങ് കമ്മിറ്റിക്കു ശേഷം മാത്രം തീരുമാനിക്കൂ. മല്‍സരിക്കാന്‍ പി.ജെ.ജോസഫ് താല്‍പര്യം പ്രകടിപ്പിച്ചുവെന്നും സിഎഫ് വ്യക്തമാക്കി.