കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കും: ഉമ്മന്‍ചാണ്ടി

കോട്ടയം: കേരള കോണ്‍ഗ്രസിനകത്തെ വിഷയത്തില്‍ രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. പ്രതിസന്ധി മറികടക്കണമെന്നാണ്‌ യു.ഡി.എഫിലേയും കോണ്‍ഗ്രസിലേയും എല്ലാ അംഗങ്ങളുടേയും ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ വിഷയം നിലവില്‍ യു.ഡി.എഫിന് പ്രതിസന്ധിയുണ്ടാക്കുന്നില്ല. എല്ലാവരും ഒരുമിച്ച്‌ പോകണമെന്നാണ് ആഗ്രഹം.- ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളകോണ്‍ഗ്രസിനകത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഉറപ്പായും നടത്തും. എല്ലാകാര്യങ്ങളും നല്ലനിലയില്‍ മുന്നോട്ട് കൊണ്ട്‌പോകണമെന്നാണ് ആഗ്രഹം. അതിനുവേണ്ടി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.