കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: കേരള കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മറ്റ് ഘടകകക്ഷികളുടെ അഭിപ്രായം കൂടി പരിഗണിച്ചാവും തീരുമാനം. കന്‍റോണ്‍മെന്‍റ് ഹൌസില്‍ ജോസഫുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

പ്രശ്നങ്ങള്‍ യു.ഡി.എഫ് നേതൃത്വം പരിഹരിക്കുമെന്ന് പി.ജെ ജോസഫ് പറഞ്ഞു. കോട്ടയത്ത് തോറ്റാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ചര്‍ച്ചക്ക് ശേഷം ജോസഫ് പ്രതികരിച്ചു.

അതേസമയം ഒറ്റക്ക് നില്‍ക്കാന്‍ തീരുമാനിച്ചാലും മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ പി.ജെ ജോസഫ് മുന്നോട്ടുവെച്ചു. കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദേശം വെച്ചത്.