കേരളാ പൊലീസ്‌ സ്‌പോര്‍ട്‌സ്‌ വിഭാഗത്തില്‍ ഹവില്‍ദാര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:  കേരളാ പൊലീസില്‍ സ്പോര്‍ട്സ് വിഭാഗത്തില്‍ ഹവില്‍ദാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നീന്തല്‍ വിഭാഗത്തില്‍ സ്ത്രീകള്‍ക്ക് മാത്രവും അത്‌ലറ്റിക് , വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍ എന്നിവയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.

അപേക്ഷകള്‍ ജൂണ്‍ 10 ന് വൈകിട്ട് 5 മണിക്ക് മുമ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, സായുധ പൊലീസ് സേനാഭവന്‍, പേരൂര്‍ക്കട, തിരുവനന്തപുരം – 5 എന്ന വിലാസത്തില്‍ ലഭിക്കണം. വിജ്ഞാപനം, അപേക്ഷാ ഫാറം, മറ്റു വിവരങ്ങള്‍ എന്നിവ കേരളാ പൊലീസിന്‍റെ വെബ്സൈറ്റില്‍ (www.keralapolice.gov.in) ലഭിക്കും.