കേരളത്തിൽ ഇനി ശുചിമുറി അന്വേഷിച്ചലയണ്ട : ടൂറിസം വകുപ്പിന്റ്റെ പുതിയ മൊബൈൽ ആപ്ലിക്കേഷൻ

തിരുവനന്തപുരം : കേരളത്തിൽ ഇനി ടോയ്‌ലറ്റ് അന്വേഷിച്ചു വലയണ്ട. മൊബൈൽ ആപ്ലിക്കേഷനിൽ നിന്നറിയാം എവിടെയൊക്കെ ടോയ്‌ലറ്റ് ഉണ്ടെന്ന്.

ടോയ്‌ലറ്റ് സൗകര്യം എവിടെയൊക്കെ ലഭ്യമാണ് എന്ന വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കുന്നു. 750 ശുചിമുറികൾ ഉൾപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷൻ കേരള ടൂറിസം വകുപ്പ് ആണ് പുറത്തിറക്കുന്നത്.

കേരള ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിൽ സേർച്ച് ചെയ്യുകയോ, മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചോ അടുത്തുള്ള ടോയ്‌ലെറ്റ് സൗകര്യങ്ങളുടെ വിവരം അറിയാൻ കഴിയും. ടോയ്‌ലറ്റ് സൗകര്യം എവിടെയാണ്, സ്ത്രീസൗഹൃദ്ധം ആണോ, ഏതു സ്ഥാപനവുമായി ബന്ധപ്പെട്ടാണ്, ഏതൊക്കെ ദിവസങ്ങളിൽ പ്രവർത്തിക്കും, തുടങ്ങിയ വിവരങ്ങൾ ആയിരിക്കും ആദ്യ ഘട്ടത്തിൽ അറിയാൻ കഴിയുക.

ഇതിനായുള്ള ലിങ്ക് കേരള ടൂറിസം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കും. പ്രത്യേക ആപ്പും ജൂലൈയോടെ പുറത്തിറക്കും. പാശ്ചാത്യ രാജ്യങ്ങളിൽ നൽകുന്ന സേവനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇങ്ങനെ ഒരു സേവനം ലഭ്യമാക്കുന്നത്. ടൂറിസം വകുപ്പിന്റെ സർവേയിൽ നിന്നും തിരഞ്ഞെടുത്ത 750 ടോയ്ലറ്റുകൾ ആണ് ആദ്യ ലിസ്റ്റിലുള്ളത്. വിനോദ സഞ്ചാരത്തിന്റ്റെ സുഗമമായ നടത്തിപ്പിന് വൃത്തിയുള്ള ശുചിമുറികൾ അത്യാവശ്യമാണ്.