കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: ഇന്ന് കേരളത്തിന്റെ വിവിധ മേഖലകളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഇതേത്തുടര്‍ന്ന് മലപ്പുറം, പലക്കാട്, തൃശൂര്‍ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള തീരദേശ മേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ, ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ മത്സ്യബന്ധത്തിന് പോകുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.