കേരളത്തിന് കൂടുതൽ വിമാനങ്ങൾ ഉത്സവകാലത്ത് അനുവദിക്കും

തിരുവനന്തപുരം:ഉത്സവ കാലത്ത് കേരളത്തിലേക്ക് ഗൾഫ് മേഖലയിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ അനുവദിക്കുമെന്ന് സിവില്‍ വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി.കണ്ണൂരിൽ നിന്നും ഡൽഹിയിലേക്ക് ഏഴ് ദിവസവും വിമാന സർവീസുകൾ ഉണ്ടായിരിക്കും.വിദേശത്ത് മരിച്ചവരുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കേരളത്തിൽ നിന്നുമുള്ള എംപിമാരുമായി നടത്തിയ ചർച്ചയിൽ അദ്ദേഹം പറഞ്ഞു.