കേരളം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക്, നിയന്ത്രണം വേണ്ടിവരും; എം എം മണി

സംസ്ഥാനം കടുത്ത വൈദ്യുതി ക്ഷാമം നേരിടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. പത്ത് ദിവസത്തിനുള്ളില്‍ തന്നെ വൈദ്യുതി നിയന്ത്രണം  കൊണ്ടുവരേണ്ടതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പുറത്തു നിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണ്. നിലവിലെ അവസ്ഥയില്‍ അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ പവര്‍ കട്ട് വേണ്ടി വന്നേക്കും. വൈദ്യുതിയെത്തിക്കാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ലൈനുകള്‍ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധിയെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.

അതേസമയം വൈദ്യുതി നിരക്കില്‍ പുതുതായി വന്ന വര്‍ധനയെ മന്ത്രി ന്യായീകരിച്ചു. നേരിയ തോതിലുള്ള വര്‍ധനയാണ് വൈദ്യുതി നിരക്കില്‍ വരുത്തിയിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.