കേന്ദ്ര സർക്കാരിൻറ്റെ സാമ്പത്തിക വിദഗ്ധനായ രതിൻ റോയ് നൽകുന്ന സന്ദേശം

വെള്ളാശേരി ജോസഫ്

ലക്ഷ്യബോധ്യമില്ലാത്ത സാമ്പത്തിക നടപടികളും, നയങ്ങളും രാജ്യത്തിൻറ്റെ സാമ്പത്തിക കുതിപ്പിനെ പിന്നോട്ടടിച്ച കാഴ്ചയാണ് കഴിഞ്ഞ 5 വർഷത്തിനുള്ളിൽ നാം കണ്ടത്. നോട്ടു നിരോധവും, ജി.എസ്.ടി.-യും കോടിക്കണക്കിന് ആളുകളെയാണ് തൊഴിൽ രഹിതരാക്കിയത്. സാമ്പത്തിക വളർച്ചയെ തന്നെ ഇത് പിന്നോട്ടടിച്ചു. ഉപഭോഗം കുറയുന്നതിനും, കയറ്റുമതി കുറയുന്നതിനും, സ്ഥിരനിക്ഷേപം കുറയുന്നതിനും ഇതു കാരണമായി. പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര സർക്കാരിൻറ്റെ തന്നെ സാമ്പത്തിക വിദഗ്ധനായ രതിൻ റോയ് ഈയിടെ നൽകിയത്.

Image result for indian economy

ഇന്ത്യയുടെ സാമ്പത്തിക വളർച്ച കയറ്റുമതിയെ ആശ്രയിച്ചല്ല നിലനിൽക്കുന്നത്. 10 കോടി ജനങ്ങളുടെ ക്രയ-വിക്രയ ശേഷിയിലാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച. ഇന്ത്യയുടേതു പോലുള്ള ഒരു ഇക്കോണോമി മറ്റു രാഷ്ട്രങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ചൈനയുടേയും, ജപ്പാൻറ്റേയും, ദക്ഷിണ കൊറിയയുടേയും അഭിവൃദ്ധി വിദേശ കമ്പോളത്തോടു ബന്ധിച്ചാണ്. പക്ഷെ ഇന്ത്യയുടെ ആഭ്യന്തര കമ്പോളം വളരെ വലുതാണ് – എല്ലാ തരത്തിലുള്ള ഉപഭോഗ വസ്തുക്കളും വാങ്ങാൻ ആഗ്രഹിക്കുന്നവരും, അതിനു കഴിവുള്ളവരും ഇന്ത്യയിലുണ്ട്. ഈ മധ്യ വർഗം ആണ് ഇന്ത്യൻ സമ്പത് വ്യവസ്ഥയുടെ കരുത്ത്. ഡോക്റ്റർ മൻമോഹൻ സിങ്ങിൻറ്റെ സാമ്പത്തിക പരിഷ്കരണങ്ങളെ തുടർന്നാണ് ശക്തമായ മധ്യ വർഗം ഇന്ത്യയിൽ ഉദയം കൊണ്ടത്.

Image result for manmohan singh and indian economy

മുൻ പ്രധാന മന്ത്രി ഡോക്റ്റർ മൻമോഹൻ സിങ്ങിനെ പോലെ കരുത്തുറ്റ രാഷ്ട്ര ശിൽപികൾ മുൻകാലങ്ങളിൽ നമുക്കുണ്ടായിരുന്നു. എന്നിട്ടും ഇന്ത്യ പ്രതീക്ഷിച്ച അത്രയും വികസനം എന്തുകൊണ്ട് കാഴ്ചവെച്ചില്ല എന്ന ചോദ്യം അപ്പോൾ വരും. ദക്ഷിണ കൊറിയ, ജപ്പാൻ, സിങ്ങപ്പൂർ, ദുബായ് – ഈ ഏഷ്യൻ രാജ്യങ്ങളെ പോലെ വ്യവസായിക പുരോഗതി ഇന്ത്യ കൈവരിക്കാത്തതിനു പല കാരണങ്ങളും ഉണ്ട്. അതിൽ പ്രധാന കാരണം ഇന്ത്യയുടെ വൈവിധ്യവും, വലിപ്പവും ആണ്. ചരിത്രകാരനായ ബിപൻ ചന്ദ്ര പറയുന്നത് ഒരു ജനാധിപത്യ രാജ്യത്ത് നയങ്ങൾ നടപ്പാക്കാൻ അത്ര എളുപ്പം അല്ല എന്നാണ്. അത് കുറെ ശരിയാണ് താനും. ചൈനയെ പോലെ ഏകാധിപത്യവും, അടിച്ചമർത്തലും ഇവിടെ സാധ്യമല്ല. അമർത്യ സെൻ തന്നെ ചൈനയുടെ ഒറ്റ കുട്ടി എന്ന നയം നടപ്പാക്കിയത്തിലെ ഭീകരത ചൂണ്ടി കാണിക്കുന്നുണ്ട്. അത് കൊണ്ട് ചൈനീസ് മോഡലും, കൊറിയൻ മോഡലും പറയാൻ എളുപ്പമാണ്; പക്ഷെ പ്രാവർത്തികമാക്കാൻ ഇന്ത്യയെ പോലുള്ള വൈവിധ്യവും, വലിപ്പവും ഉള്ള രാജ്യത്ത് വളരെ ബുദ്ധിമുട്ടാണ്.

Image result for indian economy 2019

ആഭ്യന്തര കമ്പോളത്തിനു പ്രാധാന്യം കൊടുത്ത നമ്മുടെ സർക്കാരുകൾ ഒരു പുതിയ ഇന്ത്യൻ വികസന മാതൃകയാണ് കാഴ്ച വെച്ചത്. അതേ സമയം ഇന്ത്യയിൽ നിർമിക്കുന്ന നിസ്സാൻ, സുസുക്കി, ഹ്യുണ്ടായ് – തുടങ്ങിയ വിദേശ കാറുകൾ കൂടാതെ ടാറ്റാ, മഹിന്ദ്ര, ബജാജ് പൾസർ ബൈക്കുകൾ, ടി. വി. എസ്., ലെയ്ലാൻഡ് മുതലായവരുടെ വാഹനങ്ങളും തരക്കേടില്ലാത്ത ലെവലിൽ മറുനാടുകളിൽ വിൽക്കുന്നുണ്ട്. കൂടാതെ പുതിയ നിർമാണ സാമ്പത്തികം അനുസരിച്ചുള്ള യന്ത്ര ഘടകങ്ങൾ സപ്ലൈ ചെയ്യുന്നതിലും ഇന്ത്യൻ കമ്പനികൾ പങ്കെടുക്കുന്നുണ്ട്. ചുരുക്കം പറഞ്ഞാൽ നമ്മുടെ ആഭ്യന്തര ഉൽപ്പാദനവും, വിപണിയും കരുത്താർജിക്കുക തന്നെയായിരുന്നു.

Image result for demonetization

ഈ കരുത്താർജിക്കൽ പ്രക്രിയ നടക്കുന്നതിനിടെയാണ് നോട്ടു നിരോധവും, ജി.എസ്.ടി.-യും ഒക്കെ വന്നത്. നോട്ടു നിരോധവും, ജി.എസ്.ടി.-യും വന്നതിൻറ്റെ ഫലമായി അസംഘടിത മേഖലയും, ഗ്രാമീണ സമ്പദ് വ്യവസ്ഥയും വലിയ തിരിച്ചടികൾ ഏറ്റുവാങ്ങി. നോട്ടു നിരോധനം വന്നപ്പോൾ പൈസ ഇല്ലാതെ ആളുകൾ നെട്ടോട്ടം ഓടി. ചെറുകിട കച്ചവടക്കാർ കുത്തു പാള എടുത്തു. “ആങ്ങള ചത്താലും വേണ്ടൂല്ല; നാത്തൂൻറ്റെ കണ്ണീരു കണ്ടാൽ മതി” – എന്ന നിലപാടായിരുന്നു നോട്ടു നിരോധവും, ജി.എസ്.ടി.-യും നടപ്പാക്കിയതിലൂടെ മോഡി സർക്കാർ കാണിച്ചത്. നോട്ടു നിരോധനം കൊണ്ടു നടുവൊടിഞ്ഞ അസംഘടിത മേഖലയെ മുക്കിക്കൊല്ലുന്നത് ആയിരുന്നു അതിനു ശേഷം വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാതെ നടപ്പിലാക്കിയ ജി.എസ്.ടി.. അതിൻറ്റെ സങ്കീർണമായ ‘ടാക്സ് സ്ലാബിലേക്ക്’ കച്ചവടക്കാർ അഡ്ജസ്റ്റ് ചെയ്യാൻ സമയം എടുക്കും എന്നെങ്കിലും മോഡി സർക്കാർ ഓർക്കണ്ടേ? പത്തും ഇരുപതും പേർക്ക് തൊഴിൽ നൽകിയിരുന്ന സ്ഥാപാനങ്ങളൊക്കെ അടച്ചു പൂട്ടുകയോ ഭൂരിഭാഗം തൊഴിലാളികളെയും പിരിച്ചു വിടുകയോ അന്ന് ചെയ്തു.

Related image

ഇപ്പോൾ ഓഹരി വിപണിയിൽ തുടർച്ചയായി ഉണ്ടാകുന്ന ഇടിവും മോഡി സർക്കാറിന് തിരിച്ചടി നൽകുന്നു. ഓഹരി വിപണിയിലെ ഇടിവ് ബി.ജെ.പി.-ക്ക് അനൂകലമല്ല കാര്യങ്ങളെന്ന വിലയിരുത്തലിലേക്ക് നീങ്ങുന്നു. ഗുജറാത്തികളാണ് ഓഹരി വിപണികളിൽ ഏറ്റുവും സജീവമായി ഇടപെടുന്നത്. വീണ്ടും മോഡി വരില്ലെന്ന സൂചനയെ തുടർന്ന് ഓഹരി വിപണിയിൽ വലിയ ഇടിവാണ് ഉണ്ടാകുന്നത് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ