കേന്ദ്ര സര്‍ക്കാറിനെ വെല്ലുവിളിച്ച്‌ പ്രവീണ്‍ തൊഗാഡിയ

ന്യൂഡല്‍ഹി: ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച്‌ വി.എച്ച്‌.പി നേതാവ് പ്രവീണ്‍ തൊഗാഡിയ.വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മോദിക്ക് കഴിയുന്നില്ല. രാമക്ഷേത്രം നിര്‍മിക്കാന്‍ നിയമ നിര്‍മാണം നടത്തണം. രാജ്യത്തു വിലക്കയറ്റം വര്‍ധിച്ചു. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ സമസ്ത മേഖലകളിലും സര്‍ക്കാര്‍ പരാജയമെന്നും തൊഗാഡിയ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംവാദത്തിന് തയ്യാറെന്ന് തൊഗാഡിയ വെല്ലുവിളിച്ചു. മികച്ച ഭരണമെന്നത് ഇപ്പോഴും സ്വപ്നങ്ങളില്‍ മാത്രമെന്ന് തൊഗാഡിയ ചൂണ്ടിക്കാട്ടി.