കേന്ദ്ര വിജിലന്‍സ് കമ്മീഷനു നേരെ ചോദ്യവുമായി സുപ്രീം കോടതി

ദില്ലി: കേന്ദ്ര വിജിലന്‍സ് കമ്മീഷനും കേന്ദ്രസര്‍ക്കാറും എന്തുകൊണ്ട് സിബിഐ പാനലിനോട് അന്വേഷിക്കാതെ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ നീക്കം ചെയ്‌തെന്ന് സുപ്രീം കോടതി. പ്രധാനമന്ത്രി ചെയര്‍മാനായ സമിതിക്കാണ് സിബിഐ ഡയറക്ടറെ നീക്കാന്‍ കഴിയൂ എന്നിരിക്കെ എന്തിനാണ് സമിതിയോടാലോചിക്കാതെ ഇത്തരത്തിലൊരു നീക്കമെന്നാണ് സുപ്രീം കോടതി ചോദിച്ചത്.രണ്ടു വഴികള്‍ നിലനില്‍ക്കെ കൂടുതല്‍ പ്രയോഗികമായ വഴി തിരഞ്ഞെടുക്കുന്നതിനു പകരം എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പ്രായോഗകിതയുള്ള വഴി തിരഞ്ഞെടുക്കാത്തതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചോദിച്ചു.

അലോക് വര്‍മ്മയുടെ ചോദ്യം ന്യായമാണെന്നും പ്രധാനമന്ത്രി തലവനായ സമിതിയോടാലോചിക്കാതെ എങ്ങനെയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിച്ചേര്‍ന്നതെന്നും ഗോഗോയ് ചോദിക്കുന്നു.അലോക് വര്‍മ്മയ്ക്ക് കാലാവധി പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷം നിലനില്‍ക്കെയായിരുന്നു സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്തത്. വര്‍മ്മയെ നിയമിച്ചത് സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്നിരിക്കെ പിന്നെ എന്തുകൊണ്ടാണ് അലോക് വര്‍മ്മയെ പുറത്താക്കാന്‍ സമിതിയോട് ആലോചിക്കാതിരുന്നതെന്നും കോടതി ചോദിച്ചു.

കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ വര്‍മ്മയ്‌ക്കെതിരെ ജൂലൈ മുതല്‍ നടപടി കൈക്കള്ളാനിരിക്കെ എന്തിനാണ് ഒക്ടോബര്‍ 23ന് ഒറ്റ രാത്രിയില്‍ തീരുമാനം എടുത്തതെന്നും ജസ്റ്റിസ് ചോദിച്ചു.കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്കായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അന്നുണ്ടായ അസാധാരണ സാഹചര്യത്തിലാണ് അലോക് വര്‍മ്മയ്‌ക്കെതിരെ നടപടിയെടുത്തെതന്ന് കോടതിയെ ബോധിപ്പിച്ചു.

സിബിഐയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ദില്ലി സ്‌പെഷല്‍ പോലീസ എസ്റ്റാബ്‌ളിഷ്‌മെന്‍റ് ആക്‌ട് പ്രകാര് അഴിമതിക്കേസുകളില്‍ സിബിഐയെ മറികടക്കാന്‍ സിവിസിക്ക് അധികാരം നിലനില്‍ക്കില്ല. സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയും രാകേശ് അസ്താനയും തമ്മില്‍ തര്‍ക്കം തുടരുന്നത് സിബിഐയ്ക് നല്ലതല്ലാത്തതിനാലാണ് ഇരുവരെയും മാറ്റിയതെന്നാണ് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ ബുധനാഴ്ച്ച പറഞ്ഞിരുന്നു.

തര്‍ക്കം വ്യക്തിപരമല്ലാത്തതിനാലാണ് സര്‍ക്കാര്‍ ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.സര്‍ക്കാര്‍ പൊതുജനത്തിനിടയില്‍ സിബിഐയ്ക്കുമേലുള്ള വിശ്വാസം തകരാതിരിക്കാനാണ് ഇത്തരമൊരു നടപടുയെടുത്തതെന്നാണ് കെകെ വേണുഗോപാല്‍ പറയുന്നത്. സിവിസിക്കായി ഹാജരായ തുഷാര്‍ മേത്ത സിവിസിക്ക് സിബിഎയോട്‌ഒരു കേസ് എങ്ങനെ തീരുമാനിക്കണമെന്ന് ഉത്തരവിടാന്‍ അധികാരമില്ലെങ്കിലും കേന്ദ്രത്തിന് സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സിവിസുയോട്‌ഉത്തരവിടാന്‍ അധികാരമുണ്ടെന്നും വാദിച്ചു.