കേന്ദ്ര ബജറ്റ്: ആദായനികുതിയില്‍ വന്‍ ഇളവ്; പരിധി 5 ലക്ഷമാക്കി ഉയര്‍ത്തി

ന്യൂ​ഡ​ല്‍​ഹി: ആദായനികുതി പരിധി കുറയ്ക്കുമെന്നു ബജറ്റിൽ പ്രഖ്യാപനം. ആദായനികുതിപരിധി 2.5 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി കുറയ്ക്കും. ഇളവുകള്‍ ചേരുമ്പോള്‍ ഫലത്തില്‍ പരിധി 6.5 ലക്ഷം വരെയാകും. ഈ വര്‍ഷം നിലവിലെ നികുതി നിരക്കുകള്‍ തുടരും.

മധ്യവര്‍ഗത്തില്‍പ്പെട്ട മൂന്നുകോടി ആളുകള്‍ക്ക് 18,500 കോടിയുടെ ഗുണം ലഭിക്കും. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000 രൂപയായി ഉയര്‍ത്തി. 4700 കോടിയുടെ നേട്ടം ഇതോടെ ലഭിക്കും. 40000 രൂപവരെയുള്ള ബാങ്ക്, പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങള്‍ക്ക് ടിഡിഎസ് ഇല്ല. വാടകയ്ക്ക് 2.4 ലക്ഷം രൂപവരെ ടി.ഡി.എസ്.ഇല്ല.