കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ സൗജന്യ കമ്പ്യൂട്ടർ പരിശീലനം

തിരുവനന്തപുരം:കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്ത് തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവനകേന്ദ്രത്തിൽ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കായി ഒരു വര്‍ഷത്തെ കമ്പ്യൂട്ടർ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ് കോഴ്‌സ് ആഗസ്റ്റ് ഒന്നു മുതല്‍ ആരംഭിക്കുന്നു.

30 വയസ്സിനുതാഴെ പ്രായമുള്ള പന്ത്രണ്ടാം ക്ലാസ്സോ അതിനു മുകളിലോഉള്ളവർക്ക് ,അല്ലെങ്കില്‍ പത്താം ക്ലാസ്സും ഐ.റ്റി.ഐ(ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സ്/കമ്പ്യൂട്ടർ /ഇന്‍സ്ട്രമെന്റേഷന്‍ എന്‍ജിനീയറിംഗ്) പാസായവരും ,വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയാത്തവരുമായവര്‍ക്ക് കോഴ്‌സില്‍ ചേരാം. സൗജന്യമായി നടത്തുന്ന കോഴ്‌സിന് പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. താത്പര്യമുള്ളവര്‍ ജൂലൈ 22 ന് മുന്‍പ് വിവരം അറിയിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2332113/8304009409 എന്ന നമ്പറിൽ ബന്ധപ്പെടുക.