കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിന്റെ 56-ാം സ്ഥാപക ദിനാഘോഷം ജൂലൈ 27 ന്

തിരുവനന്തപുരം : തിരുവനന്തപുരത്തെ ശ്രീകാര്യത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിന്റെ (ഐ.സി.എ.ആര്‍-സി.ടി.സി.ആര്‍.ഐ) 56-ാം സ്ഥാപകദിനാഘോഷം ഈ മാസം 27 ന് നടക്കും. രാവിലെ 10.30 ന് സ്ഥാപനത്തില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി. സദാശിവം മുഖ്യാതിഥിയാകും. കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രാലയത്തിനു കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

ദേശീയ കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പിന്റെ സെക്രട്ടറിയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐ.സി.എ.ആര്‍) ഡയറക്ടര്‍ ജനറലുമായ ഡോ.ത്രിലോചന്‍ മൊഹപാത്ര ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

ഐ.സി.എ.ആര്‍ ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ആനന്ദ് കുമാര്‍സിംഗ്, കേരള കാര്‍ഷികോല്‍പ്പാദന കമ്മീഷണര്‍ ശ്രീ.ദേവേന്ദ്ര കുമാര്‍സിംഗ്‌ഐ.എ.എസ്, സി.ടി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. അര്‍ച്ചന മുഖര്‍ജി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.