കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു; അ​മോ​ല്‍ പ​ലേ​ക്ക​റി​ന്‍റെ പ്ര​സം​ഗം സം​ഘാ​ട​ക​ര്‍ ത​ട​സ​പ്പെ​ടു​ത്തി

Image result for amol palekarമും​ബൈ: കേ​ന്ദ്ര സ​ര്‍​ക്കാ​റി​നെ വി​മ​ര്‍​ശി​ച്ച​തി​ന്‍റെ പേ​രി​ല്‍ മു​തി​ര്‍​ന്ന ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ അ​മോ​ല്‍ പ​ലേ​ക്ക​റി​ന്‍റെ പ്ര​സം​ഗം സം​ഘാ​ട​ക​ര്‍ ത​ട​സ​പ്പെ​ടു​ത്തി. ആ​ര്‍​ട്ടി​സ്റ്റ് പ്ര​ഭാ​ക​ര്‍ ബ​ര്‍​വെ​യു​ടെ സ്മ​ര​ണ​ക്കാ​യി മും​ബൈ​യി​ലെ നാ​ഷ​ണ​ല്‍ ഗാ​ല​റി ഓ​ഫ് മോ​ഡേ​ണ്‍ ആ​ര്‍​ട്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച ന്ധ​ഇ​ന്‍​സൈ​ഡ് ദി ​ബോ​ക്സ്’ എ​ന്ന പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ലേ​ക്ക​ര്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് സം​ഘാ​ട​ക​രു​ടെ​യും പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രു​ടെ​യും ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്.

മും​ബൈ, ബം​ഗ​ളു​രു എ​ന്നി​വി​ട​ങ്ങ​ളി​ലെ നാ​ഷ​ണ​ല്‍ ഗാ​ല​റി ഓ​ഫ് മോ​ഡേ​ണ്‍ ആ​ര്‍​ട്ട് ഉ​പ​ദേ​ശ​ക സ​മി​തി പി​രി​ച്ചു​വി​ട്ട കേ​ന്ദ്ര സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി​യെ അ​ദ്ദേ​ഹം പ്ര​സം​ഗ​ത്തി​ല്‍ വി​മ​ര്‍​ശി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രോ സ​ര്‍​ക്കാ​ര്‍ ഇ​ട​നി​ല​ക്കാ​രോ അ​ല്ലാ​തെ ആ​ര്‍​ട്ടി​സ്റ്റു​ക​ളു​ടെ ഗാ​ല​റി അ​ഡ്വൈ​സ​റി ക​മ്മി​റ്റി​ക​ള്‍ ന​ട​ത്തു​ന്ന അ​വ​സാ​ന പ്ര​ദ​ര്‍​ശ​ന​മാ​കും ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​സ​മ​യം വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന ക്യു​റേ​റ്റ​ര്‍ ജേ​സ​ല്‍ താ​ക്ക​റും പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രി​ല്‍ ചി​ല​രും ചേ​ര്‍​ന്ന് പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ത​ന്‍റെ പ്ര​സം​ഗ​ത്തി​ന് സെ​ന്‍​സ​ര്‍​ഷി​പ്പ് ഏ​ര്‍​പ്പെ​ടു​ത്തു​ക​യാ​ണോ നി​ങ്ങ​ള്‍ എ​ന്ന് പ​ലേ​ക്ക​ര്‍ തി​രി​ച്ചും ചോ​ദി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.