കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിച്ചു

ഡല്‍ഹി : രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യബജറ്റ് ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കെ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിച്ചു.ഡല്‍ഹിയില്‍ മന്‍മോഹന്‍ സിംഗിന്‍റെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് നിര്‍മല അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത് . അടുത്ത ആഴ്ചയാണ് ധനമന്ത്രിയെന്ന നിലയില്‍ നിര്‍മല തന്‍റെ ആദ്യ ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുക.

ബിജെപി ധനമന്ത്രിമാര്‍ ഇതാദ്യമായല്ല മന്‍മോഹന്‍സിംഗിനെ കാണുന്നത്. ഒന്നാം മോദി സര്‍ക്കാരിന്‍റെ കാലത്ത് ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റലി മന്‍മോഹന്‍സിംഗിനെ കാണുകയും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു .