കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ എതിര്‍ത്ത് സര്‍ക്കാര്‍; പ്രവർത്തികളെ ന്യായീകരിക്കാനാകില്ലെന്ന് കോടതി,’എത്രനാൾ ഇങ്ങനെ തുടരും’

കൊച്ചി: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനു ജാമ്യം നൽകുന്നതിനെ സർക്കാർ കോടതിയിൽ എതിർത്തു. ശബരിമല ആക്രമണ ഗൂഢാലോചന കേസ് നിലനില്‍ക്കും. സുരേന്ദ്രന്‍ നിയമം കൈയിലെടുത്തുവെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. സുരേന്ദ്രന്റെ പ്രവർത്തികളെ ന്യായീകരിക്കാനാകില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. എത്രനാൾ ഇങ്ങനെ കസ്റ്റഡി തുടരുമെന്നും കോടതി ചോദിച്ചു.

കഴിഞ്ഞമാസം 17ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു. ചിത്തിരആട്ട വിശേഷ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ അമ്പത്തിരണ്ടുകാരിക്കെതിരെയുണ്ടായ പ്രതിഷേധത്തിനു പിന്നില്‍ ഗൂഢാലോനോചനയുണ്ടെന്നും അതില്‍ കെ സുരേന്ദ്രന്‍ പങ്കാളിയാണെന്നുമാണ് ആരോപണം . എന്നാല്‍ പൊലീസിന്റേത് കെട്ടുകഥയാണെന്നും തന്റെപങ്കാളിത്തം ഉറപ്പിക്കാന്‍ പൊലീസിന്റെ കയ്യില്‍ തെളിവില്ലെന്നും സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു.