കെ.എസ്.യു സമരത്തിന്റെ മറവില്‍ ക്രിമിനലുകള്‍ തമ്പടിച്ചിരിക്കുന്നു, കലാപം അഴിച്ചുവിടാന്‍ കോണ്‍ഗ്രസ് പദ്ധതി: ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം:  യൂണിവേഴ്സിറ്റി കോളജ് വിഷയത്തിന്റെ മറവില്‍ കലാപം അഴിച്ചുവിടാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നുവെന്ന് ഡി.വൈ.എഫ്.ഐ. കോളജ് വീണ്ടും തുറക്കുന്ന ദിവസമായ നാളെ വ്യാപക അക്രമം അഴിച്ചുവിടാനാണ് തീരുമാനമെന്നതിന് തെളിവാണ് കെ.എസ്.യു സമരപ്പന്തലിലെ കെ.സുധാകരന്റെ പ്രഖ്യാപനമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെ.എസ്.യു സമരത്തിന്റെ മറവില്‍ തലസ്ഥാനത്ത് ക്രിമിനലുകള്‍ തമ്പടിച്ചിരിക്കുകയാണ്. പി.എസ്.സിക്കെതിരെ പ്രതിപക്ഷനേതാവ് അടിസ്ഥാനമില്ലാത്ത വ്യാജകഥകള്‍ നിര്‍മിച്ചുവിടുകയാണ്.

ക്ലിഫ്ഹൗസിന് മുന്നില്‍ പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകരായ പെണ്‍കുട്ടികളെ പൊലീസ് ആക്രമിച്ചില്ലെന്നും തടയുകമാത്രമാണ് ചെയ്തതെന്നും എ.എ.റഹീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.