കെ‌എസ്ആർടിസി പെൻഷൻ ഈ മാസം വിതരണം ചെയ്യും

തിരുവനന്തപുരം: കെ‌എസ്ആർടിസി പെൻഷൻ ഫെബ്രുവരി 20 മുതൽ വിതരണം ചെയ്യാൻ ആലോചിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുടിശീക തീർത്ത് കൊടുക്കാൻ 219 കോടി രൂപ വേണമെന്നും 223 സംഘങ്ങൾ കണ്‍സോർഷ്യത്തിൽ ചേരാൻ സന്നദ്ധരായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

39,045 പെൻഷൻകാർക്ക് 701 സഹകരണ സംഘങ്ങൾ വഴിയാകും പെൻഷൻ വിതരണം ചെയ്യുക. പെൻഷൻകാർ ഈ സഹകരണ സംഘങ്ങളിൽ അക്കൗണ്ട് എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.