കെവിന്‍ വധക്കേസ് ; സാക്ഷിക്ക് പ്രതികളുടെ മര്‍ദ്ദനം

കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതികള്‍ കേസിലെ സാക്ഷി രാജേഷിനെ മര്‍ദിച്ചതായി പരാതി. കേസിലെ പ്രതികളായ മനു, ഷിനു എന്നിവരാണ് ആക്രമിച്ചത്. കോടതിയില്‍ സാക്ഷി പറയരുതെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം

കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ട് പോയ കാര്യം പതിനൊന്നാം പ്രതിയായ ഫസില്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് മുപ്പത്തേഴാം സാക്ഷി രാജേഷിന്റെ മൊഴി. പരാതിയെ തുടര്‍ന്ന് പുനലൂര്‍ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

പുനലൂരില്‍ നിന്ന് കോട്ടയത്തേക്ക് വരുമ്പോഴായിരുന്നു മര്‍ദ്ദനമെന്നാണ് രാജേഷ് കോടതിയില്‍ പറഞ്ഞത്.പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.