കെവിന്‍ വധം: കുറ്റപത്രം കോടതി അംഗീകരിച്ചു; വി​ചാ​ര​ണ ഏ​പ്രി​ലി​ല്‍ തു​ട​ങ്ങും

കോട്ടയം: കെവിൻ കൊലക്കേസിലെ കുറ്റപത്രം കോട്ടയം സെഷൻസ് കോടതി അംഗീകരിച്ചു. കെവിന്‍റേത് ദുരഭിമാനക്കൊലയെന്ന് കുറ്റപത്രം പറയുന്നു. നരഹത്യ ഉൾപ്പടെ 10 വകുപ്പുകളാണ് 14 പ്രതികൾക്കെതിരെ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. 179 സാക്ഷിമൊഴികളും 176 പ്രമാണങ്ങളും കുറ്റപത്രത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

കെവിനെ മനപൂർവ്വമായി പുഴയിലേക്ക് തളളിയിട്ടു കൊന്നുവെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ മനപൂർവ്വമായി തള്ളിയിട്ടതിന് തെളിവില്ലെന്നും കൊലപാതകക്കുറ്റം പിൻവലിക്കണമെന്നും പ്രതിഭാഗം വാദിച്ചു.  കേസ് 20ന് പരിഗണിക്കാന്‍ മാറ്റിവച്ചു. ഏപ്രിലിൽ വിചാരണ തുടങ്ങും. വിചാരണക്ക് മുൻപേ നരഹത്യയെന്ന വകുപ്പ് തളളണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം തള്ളി