കെയ്‌ലര്‍ നവാസ് ഈ സീസണ്‍ അവസാനത്തോടെ റയല്‍ മാഡ്രിഡ് വിടും

യല്‍ മാഡ്രിഡിന്റെ ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസ് ഈ സീസണ്‍ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് സൂചന. ക്ലബ്ബ് കോച്ച്‌ സിദാന്റെ അടുത്ത സീസണിലെ പ്ലാനില്‍ നവാസ് ഇല്ലാ എന്ന് ഉറപ്പായതോടെയാണ് താരം ക്ലബ് വിടാന്‍ ഒരുങ്ങുന്നത്. ബെല്‍ജിയന്‍ കീപ്പറായ കോര്‍തുവയെ അടുത്ത സീസണില്‍ ഒന്നാം നമ്ബറായി നിലനിര്‍ത്തും എന്നും ഗോള്‍കീപ്പറെ മാറ്റില്ലെന്നും സിദാന്‍ നേരത്തെ പറഞ്ഞിരുന്നു.

ഇതോടെ റയല്‍ ബെറ്റിസിനെതിരായ മത്സരമാകും നവാസിന്റെ റയല്‍ മാഡ്രിഡ് ജേഴ്‌സിയിലെ അവസാന മത്സരം എന്ന് ഉറപ്പായി. നിരവധി ക്ലബുകള്‍ നവാസിനെ സ്വന്തമാക്കാന്‍ ആയി കാത്തിരിക്കുന്നുണ്ട്. റയലിനൊപ്പം മൂന്ന് ചാമ്ബ്യന്‍സ ലീഗ് കിരീടം, മൂന്ന് ക്ലബ് ലോകകപ്പ്, ഒരു ലാലിഗ കിരീടം, മൂന്ന് യൂറോപ്യന്‍ സൂപ്പര്‍ കപ്പ് എന്നിവ നേടിയിട്ടുള്ള താരമാണ് കെയ്‌ലര്‍ നവാസ്.