കെമാറ്റ് കേരള 2019: ജനുവരി 31 വരെ അപേക്ഷിക്കാം

കേരളത്തിലെ എല്ലാ കോളേജുകളിലേക്കുമുള്ള എംബിഎ പ്രവേശനത്തിനു വേണ്ടിയുള്ള പ്രവേശന പരീക്ഷയായ കെമാറ്റ് കേരള, 2019 ഫെബ്രുവരി 17 ന് കുസാറ്റിന്റെ ആഭിമുഖ്യത്തിലും പ്രവേശനമേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും കെമാറ്റ് കേരളക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജനുവരി 31 വൈകുന്നേരം 5 മണി വരെ ആണ്.അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും kmatkerala.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഹെല്‍പ് ലൈന്‍: 0471-2335133, 8547255133