കെപി രവീന്ദ്രൻ വധക്കേസ്:ഒമ്പത് ആർഎസ്എസ്-ബിജെപി പ്രവർത്തകർ കുറ്റക്കാർ

കണ്ണൂർ സെൻട്രൽ ജയിലിൽ സിപിഐഎം പ്രവർത്തകൻ രവീന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒമ്പത് ആർഎസ്എസ് -ബിജെപി പ്രവർത്തകരെ കുറ്റക്കാരായി കോടതി വിധിച്ചു.സിപിഐ എം പ്രവര്‍ത്തകനായ നാദാപുരം കക്കട്ട് അമ്പലക്കുളങ്ങരയിലെ കല്ലുപുരയില്‍ കെ പി രവീന്ദ്രന്‍(48) ആണ് 2004 ഏപ്രില്‍ ആറിന് ഇരുമ്പുപാര കൊണ്ട് തലക്കടിയേറ്റു കൊല്ലപ്പെട്ടത്.കൊലപാതകം നടന്ന് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണു തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പ്രഖ്യാപിക്കുന്നത്.

സംഭവത്തിൽ
ആർഎസ്‌എസ്‌, ബിജെപി പ്രവർത്തകരായ പവിത്രൻ, ഫൽഗുണൻ, കെ പി രഘു, സനൽപ്രസാദ്‌, പി കെ ദിനേശൻ, കൊട്ടക്ക ശശി, അനിൽ കുമാർ, തരശിയിൽ സുനി, പി വി അശോകൻ എന്നിവരെയാണ് കുറ്റക്കാരെന്ന്‌ കണ്ടെത്തിയത്.20 ജീവപര്യന്ത തടവുകാരും 11 വിചാരണ തടവുകാരും ഉള്‍പ്പെടെ 31 ആര്‍എസ്എസ് പ്രവര്‍ത്തകരാണു പ്രതികള്‍.ജയിലിലെ ഏഴാം ബ്ലോക്കിന് മുന്നിലുണ്ടായ ആക്രമണത്തില്‍ എട്ടാം ബ്ലോക്കിലെ സ്‌റ്റോര്‍ റൂമില്‍ സൂക്ഷിച്ച ആയുധങ്ങളാണ് ഉപയോഗിച്ചതെന്നു കണ്ടെത്തിയിരുന്നു.

ആക്രമണത്തില്‍ തടവുകാരായ വളയം സ്വദേശി രാജു, പാലക്കാട് സ്വദേശി രാകേഷ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു മറ്റൊരു കേസില്‍ ആന്ധ്രയിലെ ജയിലില്‍ കഴിഞ്ഞിരുന്ന ദിനേശന്‍, മറ്റ് പ്രതികളായ രാകേഷ്, ശ്രീലേഷ് എന്നിവര്‍ വിചാരണയ്ക്ക് ഹാജരാവാത്തതാണു വിചാരണ വൈകാന്‍ കാരണമായത്