കെട്ടിടം തകർന്നു വീണുമരിച്ചവരുടെ എണ്ണം 7 ആയതായി റിപ്പോർട്

മുംബൈ:കെട്ടിടം തകർന്നു വീണുമരിച്ചവരുടെ എണ്ണം 7 ആയതായി റിപ്പോർട്. ഇന്ന് രാവിലെ 11 മണിയോടെ കെട്ടിടം പൊളിഞ്ഞു വീഴുകയായിരുന്നു.

ഡോങ്ഗ്രിയിലെ തണ്ടല്‍ സ്ട്രീറ്റിലുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്.40 ഓളം പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങികിടക്കുന്നതായി സംശയം. ഇവര്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. നൂറ് വര്‍ഷത്തിലേറെ പഴക്കമേറിയ കെട്ടിടമാണ് തകര്‍ന്ന് വീണത്.കെട്ടിടത്തിനുള്ളില്‍ എട്ടോളം കുടുംബങ്ങള്‍ കഴിഞ്ഞുവന്നതാണ്.തിരച്ചിൽ പുരോഗമിക്കുകയാണ് .