കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പില്‍ തീപിടുത്തം: രണ്ട് ബസുകള്‍ കത്തി നശിച്ചു

കോഴിക്കോട്: നടക്കാവിലെ കെഎസ്ആര്‍ടിസി റീജിയണല്‍ വര്‍ക്ക്‌ഷോപ്പിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് ബസുകള്‍ കത്തിനശിച്ചു. ഒരു ബസ് പൂര്‍ണമായും മറ്റൊരു ബസ് ഭാഗികമായും കത്തിനശിച്ചു. കാലാവധി കഴിഞ്ഞ് ലേലം ചെയ്യാനായി മാറ്റിവെച്ച ബസുകള്‍ക്കാണ് തീപിടിച്ചത്. മാലിന്യം കത്തിച്ചിരുന്നു.

ബസുകള്‍ക്ക് സമീപം ചപ്പുചവറുകള്‍ കൂട്ടിയിട്ട് തീയിട്ടിരുന്നു. ഇവിടെ നിന്ന് തീപടര്‍ന്നാണ് അപകടമുണ്ടായത്. ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് യൂണിറ്റുകളാണ് തീയണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അവധി ദിവസമായതിനാല്‍ വര്‍ക്കഷോപ്പില്‍ ജീവനക്കാര്‍ കുറവായിരുന്നു.