കെഎസ്ആര്‍ടിസിയിലെ 800 എംപാനല്‍ പെയിന്റര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയിലെ 800 എംപാനല്‍ പെയിന്റര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പകരം പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പെയിന്റര്‍ തസ്തികയിലുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

എംപാനല്‍ കണ്ടക്ടര്‍മാരേയും ഡ്രൈവര്‍മാരേയും പിരിച്ചുവിടാന്‍ ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റാങ്ക് ലിസ്റ്റിലുള്ളവരുണ്ടാകുമ്പോള്‍ താല്‍ക്കാലിക ജീവനക്കാരെ നിയോഗിക്കാനാകില്ലെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു. സമാനമായ സമീപനം തന്നെയാണ് ഇക്കാര്യത്തിലും കോടതി സ്വീകരിച്ചത്.