കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും വീ​ടു​ക​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി സ​ന്ദ​ര്‍​ശി​ച്ചു

പെ​രി​യ: കാ​സ​ര്‍​ഗോ​ഡ് പെ​രി​യ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും വീ​ടു​ക​ള്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി സ​ന്ദ​ര്‍​ശി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്.

ഇ​രു വീ​ടു​ക​ളി​ലും 10 മി​നി​റ്റോ​ളം അ​ദ്ദേ​ഹം ചി​ല​വ​ഴി​ച്ചു. ഈ ​കൊ​ടും കു​റ്റ​കൃ​ത്യം ചെ​യ്ത​വ​ര്‍​ക്ക് എ​ന്താ​യാ​ലും ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് രാ​ഹു​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ആ​യി​ര​ക്ക​ണ​ക്കി​ന് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രാ​ണ് രാ​ഹു​ലി​നെ കാ​ണാ​ന്‍ എ​ത്തി​യി​രു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി വ​രാ​ത്തി​ട​ത്ത് രാ​ഹു​ല്‍ എ​ത്തി​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് കൃ​പേ​ഷി​ന്‍റെ അ​ച്ഛ​ന്‍ കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.