കൂറ്റന്‍ ബാറ്ററിയും സ്‌ക്രീനും; ഒപ്പോ എ7 അവതരിപ്പിച്ചു

ഒപ്പോ എ7 സ്മാര്‍ട്ഫോണ്‍ ചൈനയിലും നേപ്പാളിലും അവതരിപ്പിച്ചു. 4 ജിബി റാം 64 ജിബി സ്റ്റോറേജ് വാരിയന്റ് ചൈനയിലും 3 ജിബി റാം 32 ജിബി സ്റ്റോറേജ് വാരിയന്റ് നേപ്പാളിലുമാണ് അവതരിപ്പിച്ചത്. 16500, 22000 എന്നിങ്ങനെയാണ് വില. 6.2 ഇഞ്ച് വലിപ്പമുള്ള എച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി സ്‌ക്രീനാണ് ഫോണിനുള്ളത്.

19:9 അനുപാതത്തിലുള്ള സ്‌ക്രീനിന് ബോഡിയുമായുള്ള അനുപാതം 88.3 ശതമാനമാണ്. വെള്ളത്തുള്ളി രൂപത്തിലുള്ള നോച്ചാണ് സെല്‍ഫി ക്യാമറയ്ക്കു നല്‍കിയിരിക്കുന്നത്. ചൈനയില്‍ ഫ്രഷ് പൗഡര്‍, ലേക് ലൈറ്റ് ഗ്രീന്‍, ആമ്പര്‍ ഗോള്‍ഡ് ഓപ്ഷന്‍ എന്നീ നിറങ്ങളിലും നേപ്പാളില്‍ ഗോള്‍ഡ്, ബ്ലു കളര്‍ എന്നീ കളര്‍ വാരിയന്റുകളിലുമാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും 13 മെഗാപിക്‌സല്‍, 2 മെഗാപിക്‌സല്‍ ഡ്യുവല്‍ റിയര്‍ ക്യാമറകളും ഫോണിന്റെ മറ്റൊരു സവിശേഷത. സെല്‍ഫി ക്യാമറ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവുള്ളതാണ്. 4G ആന്റിന മുതല്‍ ഇത്തരമൊരു ഫോണില്‍ നിന്നു പ്രതീക്ഷിക്കുന്ന മുഴുവന്‍ കണക്ടിവിറ്റി ഓപ്ഷനുകളും ഇതിനുണ്ട്. 168 ഗ്രാമാണ് തൂക്കം. ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍ തുടങ്ങിയവയും ഉണ്ട്.