കൂണ്‍ കഴിക്കൂ തടി കുറയ്ക്കൂ

ഭക്ഷണം ഒഴിവാക്കുകയല്ല മറിച്ച് സമയത്തിന് കഴിക്കുയാണ് തടികുറയാന്‍ വേണ്ടതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രാവിലെ വയര്‍ നിറയ്ക്കുന്ന ഭക്ഷണം കഴിച്ചാല്‍ ഇടയ്ക്കിടെയുള്ള ഭക്ഷണം ഒഴിവാക്കാം .ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. അത്തരത്തിലുള്ള ഒരു ഭക്ഷണമാണ് കൂണ്‍ അഥവാ മഷ്‌റൂം.

രാവിലെ മഷ്‌റൂം കഴിച്ചാല്‍ വയറ് നിറഞ്ഞ് കിടക്കുമെന്നും അടുത്ത സമയത്ത് ഒന്നും വിശപ്പ് ഉണ്ടാകില്ലയെന്നും ഗവേഷകര്‍ പറയുന്നു. അതുവഴി ശരീരഭാരം കുറയ്ക്കാനും കഴിയും. അമേരിക്കയിലെ മിനിസോറ്റാ യൂണിവേഴ്സിറ്റിയാണ് (University of Minnesota) പഠനം നടത്തിയത്. മഷ്‌റൂമില്‍ ധാരാളം ഫൈബര്‍ അഥവാ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് വയറ് നിറയാന്‍ സഹായിക്കുന്നത്. 

ധാരാളം ഗുണങ്ങളുളള ഭക്ഷണമാണ് കൂണ്‍. മഷ്‌റൂമില്‍ കാണപ്പെടുന്ന ശക്തിയേറിയ സെലേനിയം എന്ന ആന്‍റി ഓക്‌സിഡന്‍റ് ശരീരത്തിലെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വിളര്‍ച്ച തടയുന്നതില്‍ അയണിന് നല്ല പങ്കുണ്ട്. മഷ്‌റൂമില്‍ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഷ്റൂം കഴിക്കുന്നത് നല്ലതാണ്.