‘കൂട്ടിലിട്ട തത്ത’;ഫെജോ ഒരുക്കിയ റാപ്പ് സംഗീതം തരംഗമാകുന്നു

റാപ്പ് സംഗീതം അത്രകണ്ട് മലയാളത്തില്‍ പരീക്ഷിച്ചിട്ടില്ല. എന്നാല്‍ റാപ്പ് ഗാനങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ ഫെജോ ഒരുക്കിയ ഏറ്റവും പുതിയ റാപ്പ് ഗാനം ‘കൂട്ടിലിട്ട തത്ത’ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധയേറുന്നു. തന്റെ സ്വപ്‌നങ്ങള്‍ നേടിയെടുക്കാനായി കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒരു പിന്തുണയും കിട്ടാത്ത, എപ്പോഴും കുറ്റപ്പെടുത്തലുകള്‍ മാത്രം കേള്‍ക്കേണ്ടി വരുന്ന ഒരു യുവാവിന്റെ കഥയാണ് പാട്ടിലൂടെ ഫെജോ അവതരിപ്പിക്കുന്നു.

രസകരമായ വരികളിലൂടെ യുവാക്കള്‍ നേരിടുന്ന കുത്തുവാക്കുകള്‍ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ലൈറ്റ്. പോസ്റ്റ് മലോണ്‍ എന്ന അമേരിക്കന്‍ ഗായകന്റെ റോക്ക്സ്റ്റാര്‍ പാട്ടിന്റെ മലയാളം പതിപ്പായി ഒരുക്കിയ ഗാനം യൂട്യൂബില്‍ നല്ല കാഴ്ചക്കാരെ നേടി മുന്നേറുകയാണ്.

താന്‍ കടന്നുപോയ ജീവിതാനുഭവങ്ങള്‍ തന്നെയാണ് വരികളായി രൂപാന്തരപ്പെട്ടതെന്ന് ഫെജോ പറയുന്നു.